കൊല്ലം: അനദ്ധ്യാപക ജീവനക്കാർക്കുവേണ്ടി യു.ഡി.എഫ് സർക്കാർ ഉത്തരവിറക്കിയ ആശ്രിത നിയമനം ഉടൻ നടപ്പാക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. സതീശൻ ആവശ്യപ്പെട്ടു.
കെ.പി.സി.എം.എസ്.എയുടെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ സംയുക്ത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡന്റ് സ്റ്റാലിൻ എസ്. രാജഗിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് കെ.പി. ദിനേശൻ, ജനറൽ സെക്രട്ടറി എസ്. ശ്രീരാജ്, ഓർഗനൈസിംഗ് സെക്രട്ടറി പി.ആർ. ബിജു, കെ.എസ്. പ്രേംജി, രവീന്ദ്രൻ, എസ്. ജയപ്രകാശ്, എം. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയായി എസ്. ജയപ്രകാശിന് നോമിനേറ്റ് ചെയ്തു. കേരള സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്. സ്റ്റാലിൻ അസോസിയേഷൻ പ്രതിനിധിയായി മത്സരിക്കും.