ob-sabu-51

നിലമേൽ: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ നെടുമൺപുരം അസിൻ നിവാസിൽ സാബു (51, പ്രദീപ്) മരിച്ചു. ബുധനാഴ്ച വൈകിട്ട് 5ന് നിലമേൽ - കടയ്ക്കൽ റോഡിൽ പാട്ടിവളവിലായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണ സാബുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. സംസ്കാരം നടന്നു. നിർമ്മാണതൊഴിലാളിയായിരുന്നു. ഭാര്യ: ലാലി. മകൻ: അദിൻ.