പരവൂർ: നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ 21-ാമത് സി.വി. രാമൻ സയൻസ് എക്സിബിഷൻ എസ്.എൻ.സി.എസ് പ്രസിഡന്റ് ഡോ.കെ. ജ്യോതി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സ്മിതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സുനിൽ ചെല്ലപ്പൻ, വൈസ് പ്രസിഡന്റ് പി. പ്രഭാകരൻ, മാത്സ് ഡിപ്പാർട്ട്മെന്റ് മേധാവി പി. ശ്രീകല, സയൻസ് ക്ലബ് കോ കൺവീനർ എസ്. വീണ എന്നിവർ സംസാരിച്ചു. കൂടാതെ ഫിലാറ്റലി, ലാംഗ്വേജ്, മ്യൂസിക് എക്സിബിഷനുകൾ നടന്നു. വൈസ് പ്രിൻസിപ്പൽ എസ്.എസ്. ബിന്ദു സ്വാഗതവും സിയാനാ ബാബു നന്ദിയും പറഞ്ഞു.