p-s-sreedharan-pillai

കൊല്ലം: കള്ളക്കേസുകൾ ചുമത്തി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ജയിലിൽ അടച്ചത് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന സുരേന്ദ്രനെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ വൈരാഗ്യത്തിന്റെ പേരിൽ സുരേന്ദ്രനെ കേസുകളിൽ കുടുക്കുകയാണ്. ആദ്യമെടുത്ത കേസിൽ അദ്ദേഹം പ്രതിയല്ലെന്ന് പകൽപോലെ വ്യക്തമാണ്. എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്തു. ശബരിമല വിഷയത്തിൽ എ.കെ.ജി സെന്ററിലാണെങ്കിലും സംവാദത്തിന് തയ്യാറാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, എം.എസ്. കുമാർ, വി.പി. രമ, ജി. പത്മകുമാർ, രാമൻനായർ, രാജി പ്രസാദ്, ശിവൻകുട്ടി, കൃഷ്ണകുമാർ, ജി. ഗോപിനാഥ് എന്നിവരും ശ്രീധരൻപിള്ളയോടൊപ്പം ഉണ്ടായിരുന്നു.