axident
മൈലോട് ഇളവറാംകോണം ഇറക്കത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ ടോറസ് ലോറി

ഓയൂർ: മൈലോട് ഇളവറാംകോണത്ത് ഇറക്കത്ത് നിയന്ത്രണംവിട്ട ടോറസ് ലോറി പിന്നിൽ വന്ന കാറിലിടിച്ചശേഷം റോഡിന് വശത്തേക്ക് മറിഞ്ഞു. കാർ യാത്രക്കാരായ അഞ്ചൽ പത്തടി വിജയവിലാസത്തിൽ വിജയൻ, മകൾ അഞ്ജുവിജയൻ,അഞ്ജുവിന്റെ മകൾ ആർദ്ര, ലോറി ഡ്രൈവർ ഷെഫീക്ക് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം.ആയൂർ ഭാഗത്ത് നിന്ന് പാറകയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. പത്തടിയിൽ നിന്ന് നല്ലിലയിലേക്ക് പോവുകയായിരുന്നു . ഇളവറാംകോണത്തെ ചെങ്കുത്തായ കയറ്റം കയറുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് നൂറ് മീറ്റർ പിന്നിലേക്ക് വന്ന് കാറിൽ ഇടിച്ചശേഷം എതിർ ദിശയിലേക്ക് മറിയുകയയാിരുന്നു.ചെങ്കുത്തായ ഇറക്കവും വളവുമുള്ള ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമായിരിക്കുകയാണ്. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പൂയപ്പള്ളി പൊലീസ് കേസെടുത്തു.