പരവൂർ: പരവൂർ നഗരസഭയുടെ 2019-20 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്നു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എ. നൗഷാദ് പദ്ധതിരേഖ അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. അനിൽകുമാർ, നിഷാകുമാരി, യാക്കൂബ്, വി. അംബിക, സുധീർ ചെല്ലപ്പൻ എന്നിവർ വിവധ മേഖലകളിലെ പ്രോജക്ടുകൾ അവതരിപ്പിച്ചു.
യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എ. ഷുഹൈബ്, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷീല എന്നിവർ സംസാരിച്ചു. വാർഷിക പദ്ധതിക്കായി 20 കോടി രൂപയുടെ കരട് പ്രോജക്ട് നിർദ്ദേശങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ആർ. ഷീബ സ്വാഗതവും മുനിസിപ്പൽ എൻജിനിയർ എച്ച്. ഫെബീന നന്ദിയും പറഞ്ഞു.