gurudeva-kalavedi
ഗുരുദേവ കലാവേദിയുടെ ആഭിമുഖ്യത്തിൽ മങ്ങാട് വേദി മന്ദിരത്തിൽ നടന്ന തൃക്കാർത്തിക ഉത്സവം എസ്. സുവർണകുമാർ ഉദ്ഘാടനം ചെയ്യുന്നു. ആറ്റൂർ ശരച്ചന്ദ്രൻ, ജലജപ്രകാശം, മങ്ങാട് ജി. ഉപേന്ദ്രൻ, സുബിൻ നാരായണൻ, അപ്സര ശശികുമാർ എന്നിവർ സമീപം.

കൊല്ലം: തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി കൊല്ലം ഗുരുദേവ കലാവേദി സംഘടിപ്പിച്ച കാർഷിക സെമിനാർ ശങ്കേഴ്സ് ഹോസ്പിറ്റൽ ചീഫ് കോർഡിനേറ്റർ എസ്. സുവർണ കുമാർ ഉദ്ഘാടനം ചെയ്തു. ഗുരുദേവ കലാവേദി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എം. സത്യപ്രകാശം അദ്ധ്യക്ഷത വഹിച്ചു. മങ്ങാട് സുബിൻ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. മുരുകൻ പാറശ്ശേരി, ആറ്റൂർ ശരച്ചന്ദ്രൻ, ജലജപ്രകാശം, അപ്സര ശശികുമാർ എന്നിവർ സംസാരിച്ചു. വൃദ്ധ കർഷകരായ കെ. ഗോപാലകൃഷ്ണൻ, ബാബു, രാജൻ, സുകുമാരൻ, എന്നിവരെ പൊന്നാട അണിയിച്ചും കാഷ് അവാർഡ് നൽകിയും ആദരിച്ചു. കവിഅരങ്ങും ഉണ്ടായിരുന്നു. മങ്ങാട് ജി. ഉപേന്ദ്രൻ സ്വാഗതവും ഡാനി നന്ദിയും പറഞ്ഞു.