കൊല്ലം: നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും ശരണം വിളിച്ചതിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കുന്നതും സസ്പെൻഡ് ചെയ്യുന്നതും കാട്ടുനീതിയാണെന്നും എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി ടി.എൻ. രമേശ് പറഞ്ഞു.
ഫെഡറേഷൻ ഒഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ്.
ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു ദേശിയ അദ്ധ്യാപക പരിഷത്ത് ജില്ലാ സെക്രട്ടറി പി.ആർ. ഗോപകുമാർ, മുനിസിപ്പൽ എംപ്ലായീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. കുമാർ, പെൻഷണേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് ഡോ. സുഭാഷ് കുറ്റിശ്ശേരി, ജി.ഇ.എൻ.സി ജില്ലാ സെക്രട്ടറി ആർ. പ്രദീപ് കുമാർ, കെ. വ്യോമകേശൻ, ബി.എസ്. പ്രദീപ് കുമാർ, ആർ. വിജയകുമാർ, ആർ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എസ്.കെ. ദിലീപ്കുമാർ സ്വാഗതവും കെ. അനിൽകുമാർ നന്ദിയും പറഞ്ഞു.