കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന ചാപ്റ്റർ കോളേജിന്റെ സോക്കർ ലീഗും സ്പോർട്സ് മീറ്റും എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ഡയറക്ടർ ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.എ പ്രതിനിധി ജേക്കബ്, പ്രിൻസിപ്പൽ വിഷ്ണു ശ്രീകുമാർ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സോക്കർ ലീഗിൽ 18 ടീമുകൾ പങ്കെടുത്തു. ബാഡ്മിന്റൺ, ചെസ്, കാരംബോർഡ്, അത്ലറ്റിക്സ്, ഫുട്ബാൾ. വോളീബാൾ എന്നീ ഇനങ്ങളിൽ മത്സരം നടന്നു. വെറ്ററൻ ദേശീയ ഗോൾഡ് മെഡലിസ്റ്റ് രാജശേഖരൻ സമ്മാനങ്ങൾ വിതരണം ചെയ്തു.