പരവൂർ: കുറുമണ്ടൽ വിജയവിലാസത്തിൽ എൻ. തങ്കപ്പന്റെയും (റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) എൽ. വിജയകുമാരിയുടെയും (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എച്ച്.എസ്, ഉളിയനാട്) മകൻ വി.ടി. അഭിലാഷ് (45, ഫാർമസിസ്റ്റ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നെടുമ്പന മുട്ടക്കാവ് അഭിരാമം വീട്ടുവളപ്പിൽ. ഭാര്യ: ചിത്ര (സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ, പള്ളിമൺ). സഹോദരിമാർ: വി.ടി. അഞ്ജന (എസ്.എൻ.വി എച്ച്.എസ്.എസ്, നെടുങ്കണ്ട, വർക്കല), വി.ടി. അനുപമ (കേരള സർവകലാശാല).