ഓയൂർ: കൊട്ടറ നടുക്കുന്ന് തണൽ ചാരിറ്റബിൾ സൊസൈറ്റി നെല്ലിക്കുന്നം സ്വദേശി നിർദ്ധനയായ ഓമനഅമ്മയുടെ കുടുംബത്തിന് ധനസഹായവും ഉത്പന്നങ്ങളും നൽകി. തണൽ സൊസൈറ്റി പ്രസിഡന്റ് പൂജ തുളസി സഹായം കൈമാറി. വാർദ്ധക്യത്തിലേക്ക് കടക്കുന്ന ഓമന അമ്മയുടെ രണ്ടു മക്കൾ ഓട്ടിസം ബാധിച്ചവരാണ്. ചടങ്ങിൽ സെക്രട്ടറി ശ്രീരാജ്, ട്രഷറർ രവീഷ് എന്നിവർ പങ്കെടുത്തു.