കൊല്ലം: ഗാന്ധിഭവനിൽ നടന്ന 1424-ാമത് ഗുരുവന്ദനസംഗമം ഐ.പി ക്ലിനിക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ടോണി ചാഴൂർ ഉദ്ഘാടനം ചെയ്തു. സഹജീവി സ്‌നേഹമാണ് മനുഷ്യജീവിതത്തെ അർത്ഥവത്താക്കുന്നതെന്നും വേദനിക്കുന്നവർക്ക് സമാശ്വാസം നൽകുകയാണ് ലോകത്തിലെ ഏറ്റവും വലിയ പുണ്യപ്രവൃത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഫാ. വൈ. മാത്യൂസ്, അടൂർ ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എ. നജിമുന്നീസ, എം.എൻ. സലിം, കെ.കെ ജോൺ, കുഞ്ഞുമോൾ കൊച്ചുപാപ്പി, കെ.വി. പ്രഭാകരൻ, എം. രാജഗോപാലൻ, വി.എസ്. ബിജു തുടങ്ങിയവർ സംസാരിച്ചു.