പുനലൂർ: കുമാരി സംഘങ്ങളിലൂടെ ഗുരുദേവ ദർശനങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകാൻ ശാഖായോഗങ്ങൾ മുൻകൈയെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ വനജ വിദ്യാധരൻ പറഞ്ഞു. 1247-ാംനമ്പർ ആർച്ചൽ ശാഖയിലെ വനിതാസംഘം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വനിതാസംഘം ശാഖാ പ്രസിഡന്റ് അപ്സര ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ബി. ശാന്തകുമാരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് രാമചന്ദ്രൻ, സെക്രട്ടറി കെ. സുഗതൻ, യൂണിയൻ പ്രതിനിധി ആർച്ചൽ രവികുമാർ, വനിതാസംഘം ശാഖാ സെക്രട്ടറി സിനി ബൈജു, ശാഖാ കമ്മിറ്റി അംഗം പൊന്നമ്മ, ഗിരിജ തുടങ്ങിയവർ സംസാരിച്ചു.