കുന്നത്തൂർ: പഞ്ചായത്തിലെ വൃദ്ധർക്ക് അനുവദിച്ച കട്ടിലുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബീന സജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ സതി ഉദയകുമാർ, തെങ്ങുംതുണ്ടിൽ രാധാകൃഷ്ണപിള്ള, ശ്രീദേവിഅമ്മ, ഷീജ രാധാകൃഷ്ണൻ, രേണുക, ആർ. രവീന്ദ്രൻ, ശ്രീകല, സെക്രട്ടറി ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.