sndp
എസ്.എൻ.ഡി.പി യോഗം 708​-ാം നമ്പർ അഞ്ചാലുംമൂട് ശാഖാ ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ.ജി. ജയദേവൻ നിർവ്വഹിക്കുന്നു

അഞ്ചാലുംമൂട്: എസ്.എൻ.ഡി.പി യോഗം 708​​-ാം നമ്പർ അഞ്ചാലുംമൂട് ശാഖയിലെ ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ.ജി. ജയദേവൻ നിർവഹിച്ചു. ഗുരുമന്ദിരം നിർമ്മിക്കുന്നതിനുള്ള ആദ്യ സംഭാവനയായ 1 ലക്ഷം രൂപ ശാഖാ കമ്മിറ്റി അംഗം ലളിതാ ദേവരാജനിൽ നിന്ന് ജെ.എസ്.ഡിൻഷ ഏറ്റുവാങ്ങി ശാഖാ പ്രസിഡന്റ് ടി. രവികുമാറിന് കൈമാറി. മറ്റ് സംഭാവനകൾ ശാഖാ സെക്രട്ടറി അനീഷ് വാലുവിള ഏറ്റുവാങ്ങി.

യൂണിയൻ ആക്ടിംഗ് സെക്രട്ടറി കാവിള എം. അനിൽകുമാർ,​ യൂണിയൻ കൗൺസിലർ ഗുരുനാരായണ അനിൽകുമാർ,​ യോഗം ഡയറക്ടർ ബോ‌ർഡ് അംഗം കെ. നഗുലരാജൻ,​ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കടവൂർ ബി. ശശിധരൻ,​ അ‌‌ഡ്വ. നീരാവിൽ എസ്.അനിൽകുമാർ,​ യൂണിയൻ കൗൺസിലർമാരായ മൺട്രോതുരുത്ത് ഭാസി,​ സിബു വൈഷ്ണവ്,​ ലിബു,​ അനിൽ,​ ഷൈബു,​ വനിതാസംഘം യൂണിയൻ വൈസ് പ്രസി‌ഡന്റ് ലളിതാ ദേവരാജൻ,​ സെക്രട്ടറി ശ്യാമളാഭാസി,​ ട്രഷറർ ശശികല,​ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വനജ രവീന്ദ്രൻ,​ സുനില,​ രാധാമണി,​ വിജയാംബിക,​ മല്ലാക്ഷി,​ വസുമതി,​ ശാന്തമ്മ,​ ശോഭന ശിവശങ്കരൻ,​ കുമാരിസംഘം യൂണിയൻ പ്രസിഡന്റ് ലാവണ്യ,​ സെക്രട്ടറി അതുല്യ, ശാഖാ വൈസ് പ്രസിഡന്റ് മനോജ് എസ്. താന്നിമൂല,​ ശാഖാ എക്സിക്യൂട്ടീവ് അംഗങ്ങളായ അജിൻ വി. വെട്ടുവിള,​ എസ്. രഘുനാഥൻ,​ പി. രാജു,​ ലളിത ദേവരാജൻ,​ സുനിൽ കൈലാസം,​ സി.പി. സുബ്രഹ്മണ്യൻ,​ എസ്. സ്വർണ്ണമ്മ,​ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി അനീഷ് വാലുവിള നന്ദി പറഞ്ഞു.