photo
ലഹരി വസ്തുക്കളുടെ ഉപയോഗവും ദൂഷ്യവശങ്ങളും യുവാക്കളും എന്ന വിഷയത്തെ അധികരിച്ച് ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച സമ്മേളനം കരുനാഗപ്പള്ളി എ.സി.പി ബി.വിനോദ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ എന്നിവർ സമീപം,

കരുനാഗപ്പള്ളി: യുവാക്കളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബി.വിനോദ് പറഞ്ഞു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി ' ലഹരി വസ്തുക്കളുടെ ഉപയോഗവും ദൂഷ്യവശങ്ങളും യുവാക്കളും ' എന്ന വിഷയത്തെ അധികരിച്ച് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ കുട്ടികൾ പോലും ലഹരി വസ്തുക്കൾ അമിതമായി ഉപയോഗിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് ലോബികൾ പ്രധാനമായും കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണം സ്കൂളിൽ നിന്നുതന്നെ ആരംഭിക്കണം. കുട്ടികളുടെ പെരുമാറ്റത്തിൽ പെട്ടന്ന് ഉണ്ടാകുന്ന മാറ്റം അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. . യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ കുന്നേൽ രാജേന്ദ്രൻ, കളരിക്കൽ സലിംകുമാർ, എല്ലയ്യത്ത് ചന്ദ്രൻ, ക്ലാപ്പന ഷിബു, കൺവീനർ ആർ.പ്രേമചന്ദ്രൻ, വനിതാസംഘം നേതാക്കളായ രമണി, മധുകുമാരി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സിബു നീലികുളം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ ഭാരവാഹികളായ രാജീവൻ, രാജൻ, ശശിധരൻ, സഹദേവൻ, രഘുനാഥൻ, നന്ദനൻ, സിദ്ധാർത്ഥൻ, രാജീവൻ, ചന്ദ്രൻ, ചന്ദ്രാനന്ദൻ, ഗോപാലകൃഷ്ണൻ, സദാനന്ദൻ, ആനന്ദൻ, ബാബു എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറ‌ഞ്ഞു.