gurudeva
കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂളിൽ ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ഇന്നവേഷൻ ലാബായ 'ദി ടിങ്കറിംഗ് സ്റ്റുഡിയോ

കൊല്ലം: സാമൂഹിക പുരോഗതി ലക്ഷ്യമിട്ടുള്ള പുതിയ കണ്ടെത്തലുകളായിരിക്കണം നാളത്തെ ശാസ്ത്രമെന്ന് പ്രശസ്ത ശാസ്ത്രകാരൻ ഡോ. പി. വിവേകാനന്ദൻ പറഞ്ഞു. കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂളിൽ ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ഇന്നവേഷൻ ലാബായ 'ദി ടിങ്കറിംഗ് സ്റ്റുഡിയോ"യുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഡോക്ടർമാരും എൻജിനിയർമാരും ആയാൽ നാട് സൃഷ്ടിന്മുഖമായി വളരില്ല. ഭാവനയും ബുദ്ധിയും കരവിരുതും ഉള്ളവരുടെ സംഭാവനകൾ ഇതര മേഖലകളിലേക്ക് കൂടി കടന്നു ചെല്ലണം. എങ്കിൽ മാത്രമേ മാനവരാശിക്ക് സുസ്ഥിര വികസനം സാദ്ധ്യമാകൂ എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
ചടങ്ങിൽ സ്‌കൂൾ ലീഡർ നന്ദ കിഷോർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ പി. സുന്ദരൻ വിശിഷ്ടാതിഥിയെ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു . കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ റഹ്മാൻ, വൈസ് ചെയർപേഴ്‌സൺ ലക്ഷ്മി സുന്ദരൻ, സെക്രട്ടറി ശ്രീല സുന്ദരൻ, അഡ്മിനിസ്ട്രേറ്റർ ഡോ. പി.സി. സലിം, പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ലാബ് രൂപകൽപ്പന ചെയ്ത ആവിഷ്‌കൾ ടീമിന്റെ ഡമോൺസ്ട്രേഷൻ നടന്നു.