കുണ്ടറ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ 9 ശാഖകളുടെ മേഖലാ സമ്മേളനം തൃക്കരുവ കാവിള എസ്.എൻ.വി സംസ്കൃത ഹൈസ്കൂളിൽ യൂണിയൻ പ്രസിഡന്റ് ഡോ.ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കാവിള എം. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എം. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ. നകുലരാജൻ, ജെ.എസ്. ഡിൻഷ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നീരാവിൽ എസ്. അനിൽകുമാർ, യൂണിയൻ കൗൺസിലർമാരായ മൺറോത്തുരുത്ത് ഭാസി, സിബു വൈഷ്ണവ്, ലിബു, ഗുരുനാരായണ അനിൽ, ഷൈബു, വനിതാസംഘം യൂണിയൻ സെക്രട്ടറി ശ്യാമളാ ഭാസി, വൈസ് പ്രസിഡന്റ് ലളിതാ ദേവരാജൻ, ട്രഷറർ ശശികല, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വനജാ രവീന്ദ്രൻ, സുനില, രാധാമണി, വിജയാംബിക, മല്ലാക്ഷി, ശാന്തമ്മ, ശോഭന, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷാജി, സൈബർസേന കൺവീനർ എൽ. അനിൽകുമാർ, കുമാരിസംഘം പ്രസിഡന്റ് ലാവണ്യ, സെക്രട്ടറി അതുല്ല്യ എന്നിവർ പ്രസംഗിച്ചു.