photo
കൊച്ചുപ്ലാമൂട്, മുട്ടം, തെക്കേമുറി വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊച്ചുപ്ലാമൂട് - മുട്ടം റോഡ് ഉപരോധിക്കുന്നു

കുണ്ടറ: കൊച്ചുപ്ളാമൂട് - മുട്ടം, സി.വി.കെ.എം.എച്ച്.എസ് കിഴക്കേമുട്ടം എന്നീ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചുപ്ലാമൂട്, മുട്ടം, തെക്കേമുറി വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊച്ചുപ്ലാമൂട് - മുട്ടം റോഡ് ഉപരോധിച്ചു.
ചിറ്റുമല മണ്ഡലം പ്രസിഡന്റ് കോൺഗ്രസ് ജി. സ്റ്റീഫൻ പുത്തേഴത്ത് സമരം ഉദ്ഘാടനം ചെയ്തു. ഷാജി മുട്ടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രാജു ലോറൻസ്, എസ്. സതീഷ്, പ്രകാശ് വർഗീസ്, ടൈറ്റസ് വർഗീസ് , യേശുദാസൻ, സുജി കോടവിള, സുനിൽ കുമാർ, ഷിബു അംബുവിള എന്നിവർ സംസാരിച്ചു.