ob-mary-78

കൊട്ടാരക്കര: കരിക്കം കുലുങ്ങുംമുഖത്ത് വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ മേരി (78) കരിക്കം ജംഗ്ഷനു സമീപം ബൈക്കിടിച്ച് മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. വീടിനു സമീപം പാതയോരത്ത് നിൽക്കുകയായിരുന്ന മേരിയെ ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: ഷാജി, ലീലാമ്മ, ഓമന. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.