ob-saranya-24

പരവൂർ: കാണാതായ കൂനയിൽ പേരാംതൊടിയിൽ സുധീഷിന്റെ ഭാര്യ ശരണ്യ (24 ) യുടെ മൃതദേഹം കലയ്ക്കോട് കൊച്ചുകായലിൽ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തി. ശനിയാഴ്ച വൈകിട്ടോടെയാണ് ശരണ്യയെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കൾ പരവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് സുധീഷ് വിവരമറിഞ്ഞ് ഞായറാഴ്ച നാട്ടിലെത്തിയിരുന്നു. മൃതദേഹത്തിന്റെ ഒരു കാൽ നഷ്ടപ്പെട്ടിട്ടുണ്ട്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശരണ്യയ്ക്ക് ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. പരവൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.