പാരിപ്പള്ളി: ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പരവൂർ മേഖലാ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും. പരവൂർ റീജിയണൽ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. മേഖലാപ് രസിഡന്റ് മിഥിലാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി അബ്ദുൾ റസാക്ക് മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് സിറാജുദീൻ, ട്രഷററും ലീഗൽ അഡ്വൈസറുമായ ദിൽഷാദ്, രാമാനുജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മിഥിലാജ് (പ്രസിഡന്റ്), വിജയചന്ദ്രൻ(ജന.സെക്രട്ടറി), സനൽകുമാർ(ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.