കൊട്ടാരക്കര: മൈലം ഇഞ്ചക്കാട് മുല്ലമുക്കിൽ പിക്കപ്പ് വാനും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മുന്ന് പേർക്ക് പരിക്ക്. .ഇന്നലെ രാത്രി 7.30 ഓടുകൂടി പന്തളത്തു നിന്ന് കൊട്ടാരക്കരയിലേക്ക് കുപ്പിവെള്ളവുമായി വന്ന പിക്കപ്പ് വാനും കൊട്ടാരക്കരയിൽ നിന്ന് അടൂർ റൂട്ടിൽ പോവുകയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.ജീപ്പ് മുല്ലമുക്കിലെ പെട്രോൾ പമ്പിലേക്ക് തിരിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാൻ ജീപ്പിലിടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് തകർന്ന് സമീപത്തെ വീടിനു മുകളിലേക്ക് വീണു.അപകടത്തിൽ പരിക്കേറ്റ ആറ്റുകാൽ സ്വദേശി ശ്യാം കുമാർ (25), കാട്ടാക്കട പനക്കലത്ത് സ്വദേശി രാഹുൽ (25), പാലക്കാട് പൊൻകുരിശ് സ്വദേശി ബിനൂപ് (32) എന്നിവരെ കൊട്ടാരക്കര ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.