കുളത്തൂപ്പുഴ:നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിനു പരിക്കേറ്റു. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ആറ്റിനുകിഴക്കേകര ഡീസന്റ് മുക്കിൽ ധനേഷിനാണ് പരിക്കേറ്റത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ അഞ്ചൽ റോഡിൽ കൈതക്കാട് ക്രിസ്ത്യൻ പള്ളിക്ക് സമീപമുള്ള വളവിലായിരുന്നു അപകടം. അഞ്ചലിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന കാർ എതിർവശത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ മുമ്പും വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്. മുൻ വശം കാണാനാവാത്ത വളവിൽ
അപകട സൂചനാ ബോർഡുകളില്ല,