പത്തനാപുരം : രോഗിയായ മാതാവുമായി നിത്യവൃത്തിക്ക് വകയില്ലാതെ ഒരു വീട്ടമ്മ ദുരിതത്തിൽ. കൂടൽ കളിയിക്കൽ വീട്ടിൽ ഉഷാ കുമാരിയാണ് 15 വർഷമായി അർബുദബാധിതയായ മാതാവുമായി ബുദ്ധിമുട്ടുന്നത്.ബി.എഡ് ഉൾപ്പടെ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും ഉഷകുമാരിക്ക് അനുയോജ്യമായ ജോലി ലഭിച്ചില്ല. 17 വർഷം മുമ്പ് ഇവരുടെ ഭർത്താവ് മരിച്ചു. ഏക മകൻ പ്ലസ് ടു വിദ്യാർത്ഥിയാണ്.15 വർഷം മുമ്പാണ് ഉഷയുടെ അമ്മ പ്രഭാവതിക്ക് അർബുദം ബാധിച്ചത്. . അന്നു മുതൽ ചികിത്സയിലാണ്. 5 മാസം മുമ്പ് ഇവർ ശരീരം തളർന്ന് കിടപ്പിലായി. തലച്ചോറിൽ ട്യൂമറും ബാധിച്ചു. പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയും നാട്ടുകാരുമാണ് ഇതുവരെ സഹായിച്ചത്. പത്തനാപുരത്തെ ഒരു പട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഉഷാകുമാരിക്ക് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഇപ്പോഴത്തെ ആശ്രയം. .ഇവരുടെ രണ്ട് കാലിന്റെയും മുട്ട് തേയ്മാനം വന്ന് ചികിൽസയിൽ ആണ്. വീട് ജപ്തി ഭീഷണിയിലാണ്. . രോഗിയായ മാതാവിനെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള വഴിസൗകര്യം പോലുമില്ല. സഹായം പ്രതീക്ഷിച്ച്
കലഞ്ഞൂർ സെൻട്രൽ ബാങ്കിൽ ഉഷാകുമാരിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് .
ഫോൺ നമ്പർ..8086516550