കുളത്തൂപ്പുഴ: പുനലൂർ സഹകരണ സർക്കിൾ യൂണിയനിൽ കൂടുതൽ നിക്ഷേപങ്ങൾ സ്വരൂപിച്ചതിനുളള അവാർഡ് തുടർച്ചയായ മൂന്നാം തവണയും കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. കോപ്പറേറ്റിവ് എംപ്ലോയിസ് വെൽഫയർ ബോർഡ് ചെയർമാൻ കെ.രാജഗോപാലിൽ നിന്ന് ബാങ്ക് പ്രസിഡന്റ് കെ.ജെ.അലോഷ്യസ്, സെക്രട്ടറി പി.ജയകുമാർ, അബ്ദുൽഹക്കീം എന്നിവർ ചേർന്ന് അവാർഡ് എറ്റുവാങ്ങി.