ob-manikantan-36
മണികണ്ഠൻ

കുളത്തൂപ്പുഴ: കല്ലുവെട്ടാംകുഴി മുക്കാൽ സെന്റിൽ അച്ചൻകോവിൽ പടിഞ്ഞാറെ പുറമ്പോക്കിൽ മണികണ്ഠൻ (36) ദുരൂഹസാഹചര്യത്തിൽ മരിച്ചു. വീട്ടിൽ അവശനിലയിൽ കാണപ്പെട്ട മണികണ്ഠനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ കഴുത്തിൽ കയർ കുരുങ്ങിയതിന്റെ അടയാളം കണ്ടതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.