ob-abdul-rasheed

കടയ്ക്കൽ: ബൈക്കിൽ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മണലുവട്ടം മുക്കൂട് പുത്തൻവിള വീട്ടിൽ അബ്ദുൽറഷീദ് (63) മരിച്ചു. കടയ്ക്കൽ - മടത്തറ റോഡിൽ ദർഭക്കാടിന് സമീപം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി നിലമേലിലേക്ക് ബൈക്കിന്റെ പിന്നിലിരുന്നു പോകുമ്പോഴായിരുന്നു അപകടം. റോഡിൽ തലയിടിച്ച് വീണ അബ്ദുൽ റഷീദിനെ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ സഹായത്തോടെ ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കബറടക്കം ബുധനാഴ്ച മുക്കൂട് മുസ്ലീം ജമാഅത്തിൽ.
ഭാര്യ: നസീമാബീവി. മകൾ: അലീഷ