ഓച്ചിറ: ജന്മംകൊണ്ട് ഏത് മതത്തിൽ ഉൾപ്പെടുന്നവരാണെങ്കിലും ഭരണഘടന അനുസരിച്ച് ജീവിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായർ പറഞ്ഞു. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ.എം.എൽ.എ പ്രതാപവർമ്മതമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തി. മുൻ.എം.എൽ.എ പ്രയാർ ഗോപാലകൃഷ്ണൻ, എ. സോമരാജൻ, പി.എസ്. ബാബുരാജ്, ബൈജു കലാശാല, വി.പി.എസ്. മേനോൻ, ടി.പി. കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ സ്വാഗതവും ട്രഷറർ ബിമൽ ഡാനി നന്ദിയും പറഞ്ഞു.