പത്തനാപുരം വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ 29ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. കോൺഗ്രസിന്റെ ലീനാ റാണിയും സി.പി.എമ്മിന്റെ ബി.റജീനയുമാണ് സ്ഥാനാർത്ഥികൾ. 30നാണ് വോട്ടെണ്ണൽ. 1800 വോട്ടർമാരാണുള്ളത്. 1995 മുതൽ എൽ.ഡി.എഫ്. നിലനിറുത്തിവരുന്ന വാർഡാണിത്. 1988ൽ മാത്രമാണ് യു.ഡി.എഫ്. വിജയിച്ചത്. സർക്കാർ ജോലിയിൽ പ്രവേശിച്ചതിനെ തുടർന്ന് സി.പി.എമ്മിലെ എ.സബീന രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.