കുളത്തൂപ്പുഴ: ആഴ്ചകൾക്ക് മുമ്പ് കാണാതായ കുളത്തൂപ്പുഴ ഒാന്തുപച്ച സുമാമന്ദിരത്തിൽ വാമദേവൻആചാരി (76)യുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ തലവേർപെട്ട നിലയിൽ വനത്തിൽ കണ്ടെത്തി. കഴിഞ്ഞ 9നാണ് വാസുദേവൻ ആചാരിയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിവരുമ്പോഴാണ് ചീനക്കാല ഭാഗത്ത് വനത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വസ്ത്രങ്ങൾ കണ്ടാണ് ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞത്. ഫോറൻസിക് വിദഗ്ദ്ധരെത്തി തെളിവ് ശേഖരിച്ചു. കുളത്തൂപ്പുഴ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയച്ചു. ഭാര്യ: കമലാഭായ്. മക്കൾ: സുമ, തുഷ, രമ്യ.