ob-sreejith-24

പരവൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂനയിൽ കൊച്ചാലൂംമൂട് സി.എസ് മന്ദിരത്തിൽ ശ്രീജിത്ത് (24) മരിച്ചു. സുരേഷ്ബാബുവിന്റെയും ശ്രീജയുടെയും മകനാണ്. തിങ്കളാഴ്ച രാവിലെ 7.30 ന് നെടുങ്ങോലം കോട്ടയംകുന്ന് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കുറുകെ ചാടിയ നായെ രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ മറ്റൊരു സ്കൂട്ടറിൽ തട്ടി ശ്രീജ്രത്ത് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ശ്രീജിത്തിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 9 മണിയോടെ മരിച്ചു. തിരുവനന്തപുരത്തെ രാജധാനി ഗ്രൂപ്പിൽ അക്കൗണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരൻ: ശ്രീജിഷ്