sreenikethan
ചാത്തന്നൂർ ശ്രീനികേതൻ കൗൺസലിംഗ് ആൻഡ് ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിൽ സംഘടിപ്പിച്ച സൗജന്യ ലഹരി വിമുക്ത ചികിത്സാ ക്യാമ്പ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം മൈലക്കാട് സുനിൽ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ശ്രീനികേതൻ കൗൺസലിംഗ് ആൻഡ് ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിൽസംഘടിപ്പിച്ച സൗജന്യ ലഹരി വിമുക്ത ചികിത്സാ ക്യാമ്പ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം മൈലക്കാട് സുനിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഡി. ഗിരികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം നിർമ്മല വർഗ്ഗീസ് സംസാരിച്ചു. തുടർന്ന് നടന്ന ശില്പശാലയിൽ ദേശീയ പുരസ്കാര ജേതാവ് ഡോ. എൻ. രവീന്ദ്രൻ, ഡോ. അനിൽ പ്രസാദ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സൗജന്യ ലഹരി വിമുക്ത ചികിത്സ ആവശ്യമുള്ള 20 പേർക്ക് ശ്രീനികേതൻ കേന്ദ്രത്തിൽ ഒരേസമയം 31 ദിവസം വരെ കിടത്തി ചികിത്സ നൽകും. ഫോൺ: 960 5007921, 9495995934.