kattil-mekkathil
കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. ആർ. രാമചന്ദ്രൻ എം.എൽ.എ സമീപം

പൊൻമന: കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്ക് ഭക്തരെ ആകർഷിക്കുന്നത് വിശ്വാസവും ക്ഷേത്രത്തിന്റെ വിസ്മയ പ്രതിഭാസവും ആണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ക്ഷേത്രത്തിലെ വ്യശ്ചിക മഹാൽസവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസവും ആചാരങ്ങളും പരിരക്ഷിക്കുകയും അന്ധവിശ്വാസവും അനാചാരവും എതിർക്കപ്പെടുകയും വേണം. യുക്തിയും ഭക്തിയും ഒരിക്കലും ഒരുമിച്ചു പോകില്ല. വിശ്വാസം വിലയ്ക്ക് വാങ്ങാനാവില്ല. ഭരണഘടനയിൽ മതേതരത്വം നിലനിൽക്കുന്നതിനാൽ അതിൽ ദൈവം എന്ന വാക്ക് ഒരിടത്തും പരാമർശിക്കുന്നില്ലെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

അനാചാരങ്ങളെ സാമൂഹിക മുന്നേറ്റത്തിലുടെ നവോത്ഥാന നായകർ സമൂഹത്തിൽ നിന്ന് തൂത്തെറിഞ്ഞതാണെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. വിശ്വാസം മനുഷ്യന്റെ മനസിലാണ്. വിശ്വാസികളെയും അവിശ്വാസികളെയും ഒരേപോലെ ഉൾക്കൊള്ളുന്ന നാടാണ് നമ്മുടേതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
അർ. രാജേഷ്, സന്തോഷ് തുപ്പാശ്ശേരി, യൂസഫ് കുഞ്ഞ്, ബി. അനിൽകുമാർ, എസ്. സിനിൽ എന്നിവരും സംസാരിച്ചു. ക്ഷേത്ര കമ്മറ്റി അംഗം നടരാജൻ ജോത്സ്യർ സ്വാഗതവും ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി അംഗം അനിൽകമാർ നന്ദിയും പറഞ്ഞു.