lensfed
ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേർസ് ഫെ‌ഡറേഷന്റെ 11-ാം ജില്ലാ കൺവെൻഷൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേർസ് ഫെ‌ഡറേഷന്റെ 11-ാം ജില്ലാ കൺവെൻഷൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. സനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറിമാരായ ജോൺ ലൂയിസ്, ബിനു സുബ്രമണ്യൻ, സംസ്ഥാന സമിതി അംഗം ആർ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി. സുനിൽ സ്വാഗതം പറഞ്ഞു.