കുണ്ടറ: ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സിമെന്റ് കട്ടയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാതമോഹൻ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, വൈസ് പ്രസിഡന്റ് എസ്. ജയകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജഗോപൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു ഗോപൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരിഷ്‌കുമാർ, ജി. പ്രസന്നൻ, വിളവീട്ടിൽ മുരളി, ശിവശങ്കരൻ ഉണ്ണിത്താൻ, അജിത് കുമാർ, ടി.സി. അനിൽകുമാർ, വി.ഇ.ഒ ബി. ജയപ്രകാശ്, പഞ്ചായത്ത് സെക്രട്ടറി സ്റ്റീഫൻ മോതിസ് എന്നിവർ പങ്കെടുത്തു.