കുന്നത്തൂർ:കുറ്റിയിൽമുക്ക് മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള തട്ടുകട സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിയാണ് കട തീയിട്ടും സാധനങ്ങൾ തല്ലിത്തകർത്തും നശിപ്പിച്ചത്. ഹൃദ്രോഗിയായ വേങ്ങ സ്വദേശി അബ്ദുൽ അസീസിന്റേതാണ് കട. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.