photo

കരുനാഗപ്പള്ളി: ന്യൂമോണിയ ബാധയെ തുടർന്ന് കരുനാഗപ്പള്ളി യു.പി.ജി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും ആലപ്പാട് പണ്ടാരത്തുരുത്ത് മംഗലത്ത് വീട്ടിൽ മനോഷ് സനു ദമ്പതികളുടെ മകനുമായ അബിൻ (കിച്ചു- 7 ) മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബിനെ രോഗം തലച്ചോറിനെ മാരകമായി ബാധിച്ചതോടെ തിരുവനന്തപുരം എസ് എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. വസുദേവ് (4) വിസ്മയ് (4) എന്നിവർ സഹോദരങ്ങളാണ്.