കൊല്ലം: അഷ്ടമുടിക്കായലിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സാമ്പ്രാണിക്കോടിയിൽ ബോട്ടിംഗ് കേന്ദ്രം തുറന്നു. എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിച്ചു.
പകുതി ദിവസത്തേക്കുള്ള രണ്ട് പാക്കേജുകൾ, അരമണിക്കൂർ വീതമുള്ള കണ്ടൽ-ഗ്രാമ സന്ദർശനങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു സ്പീഡ് ബോട്ടും ഒരു വള്ളവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
ഡി.ടി.പിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എക്സ്. ഏണസ്റ്റ്, ജി. മുരളീധരൻ, ടി.ആർ. ശങ്കരപിളള, കെ. ശ്രീകുമാർ, തൃക്കരുവ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം. അനിൽകുമാർ, കെ. തങ്കൻ ഡി.ടി.പി.സി സെക്രട്ടറി സി. സന്തോഷ്കുമാർ എന്നിവർ സന്നിഹിതരായി. കേന്ദ്രത്തിലെ ബോട്ടിംഗിന്റെ വിശദാംശങ്ങൾ 9633323719 എന്ന ഫോൺ നമ്പരിൽ ലഭിക്കും.