കയ്പ്പമംഗലം: എടത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ ചരമ വാർഷികാചരണവും, രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.എടത്തിരുത്തി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ സി.എസ് രവീന്ദ്രൻ. പി.എം.എ ജബ്ബാർ, കോൺഗ്രസ് നൂനപക്ഷ സെൽ ജില്ല ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സജയ് വയനപ്പള്ളി, ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, ആനന്ദ് ശങ്കരനാരായണൻ, കെ.കെ രാജേന്ദ്രൻ, പി.എസ് ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലേക്ക് വന്നവരെ അംഗത്വം നൽകി സ്വീകരിച്ചു.