തൃപ്രയാർ: കേരള പിറവി ദിനത്തോടനുബന്ധിച്ച് നാട്ടിക പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന ആദരവ് പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുത്ത മികച്ച ഏഴ് കർഷകരെയും ഒരു കർഷക വിദ്യാർത്ഥിനിയെയുമാണ് ആദരിച്ചത്. രണ സിംഗ് കാരെപറമ്പിൽ, വിശ്വനാഥൻ പനക്കപറമ്പിൽ, ഷീജ പ്രദീപ് അമ്പാട്ട്, ഭായി ആന്റണി, അമ്മിണി ധർമ്മപാലൻ, രാമചന്ദ്രൻ ഉണ്യാരംപുരയ്ക്കൽ എന്നിവരെയും മികച്ച കർഷക വിദ്യാർത്ഥിനി ശ്രീലക്ഷ്മി ഏങ്ങൂരിനേയും പഞ്ചായത്ത് പ്രസിഡന്റ് പി. വിനു പൊന്നാട ചാർത്തി. കൃഷി ഓഫീസർ പ്രീത കെ.ആർ., പഞ്ചായത്ത് അംഗങ്ങളായ സിദ്ദിഖ് പി.എം, ഇന്ദിര ജനാർദ്ദനൻ, സജിനി ഉണ്യാരംപുരയ്ക്കൽ, വി.ആർ പ്രമീള, കെ.വി സുകുമാരൻ, ടി.സി ഉണ്ണികൃഷ്ണൻ, വി.എം സതീശൻ, എൻ.കെ ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.