വാടാനപ്പിള്ളി: ദേശീയപാത 66 അലൈൻമെന്റിലെ അപാകത മൂലം കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾ നടത്തി വരുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഭരണസമിതി യു.ഡി.എഫ് അംഗങ്ങൾ ഉപവസിച്ചു. ഡി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കൃഷ്ണൻ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇർഷാദ് കെ. ചേറ്റുവ, എം.ബി ബൈജു, ബീനസിംഗ്, ഒ.കെ പ്രൈസൺ, സുമയ്യ സിദ്ധിക്ക് എന്നിവരാണ് ഉപവാസം നടത്തിയത്. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, യു.കെ പീതാംബരൻ, മനോജ് തച്ചപ്പുള്ളി, ആർ.എം ഷംസു, എം.കെ സത്യകാമൻ എന്നിവർ സംസാരിച്ചു. ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ കുടിയിറക്ക് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹസമരം തുടർന്നുവരികയാണ്.