തൃശൂർ: എൻ.എസ്.എസിന്റെ സംവരണവിരുദ്ധ നീക്കങ്ങൾക്കെതിരെ പട്ടികജാതി-പട്ടികവർഗ സംയുക്തസമിതി ജില്ലാ കമ്മിറ്റി നടത്തിയ സംവരണസംരക്ഷണ സദസ് കെ.പി.എം.എസ് ഉപദേശകസമിതി ചെയർമാൻ ടി.വി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കൃഷ്ണൻകുട്ടി പടിക്കലാൻ അദ്ധ്യക്ഷനായി. പി. ശശികുമാർ, വി.കെ സുബ്രൻ, ടി.കെ മോഹൻദാസ്, കെ.വി ശിവൻ, പി.പി മുരളി, പി.കെ രാധാകൃഷ്ണൻ, ബാലകൃഷ്ണൻ പെരിങ്ങാവ്, എൻ.ആർ സന്തോഷ്, സി. രമേശ് എന്നിവർ പ്രസംഗിച്ചു. സി.എ ശിവൻ സ്വാഗതവും എ.ടി സന്തോഷ് നന്ദിയും പറഞ്ഞു. . . .