വടക്കാഞ്ചേരി: കേരളത്തിൽ തൊഴിലില്ലാത്തവരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുമ്പോഴും കൃഷിയിടങ്ങളിലേക്ക് തൊഴിലാളികളെ കിട്ടുന്നില്ലെന്ന് പരാതി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ കൃഷിയിറക്കാൻ ബാംഗാളി തൊഴിലാളികൾ തന്നെ വേണം. ഏതു തൊഴിലിനും മഹത്വമുണ്ടെങ്കിലും മലയാളി യുവത്വത്തിന് വൈറ്റ് കോളർ ജോലിയോടാണ് പ്രിയം.
കഴിഞ്ഞ ദിവസം അവണൂർ വരടിയം പാടശേഖരങ്ങളിൽ ഞാർ നടാൻ ബംഗാളി തൊഴിലാളികളാണ് ഇറങ്ങിയത്. നമ്മുടെ തൊഴിലാളികൾ 9 മണിക്കാരംഭിച്ച് അഞ്ചിന് പണി അവസാനിപ്പിക്കുമ്പോൾ ബംഗാളി തൊഴിലാളികൾ സൂര്യനുദിച്ചാൽ പാടത്തിറങ്ങും. അവസാനിപ്പിക്കുന്നത് നേരം ഇരുട്ടിയാൽ മാത്രം. നാട്ടിലെ തൊഴിലാളികളെ ഉപയോഗിച്ച് കൃഷിയിറക്കുന്നതിനേക്കാൾ എത്രയോ ലാഭകരമാണ് ബംഗാളി തൊഴിലാളികളെന്നാണ് കർഷകരുടെ പക്ഷം.
ഒരേക്കർ സ്ഥലത്ത് നടീലിന് നാട്ടിലെ തൊഴിലാളികൾക്ക് 9000 രൂപ നൽകേണ്ടി വരുമ്പോൾ ബംഗാളി തൊഴിലാളികൾക്കു നൽകേണ്ടി വരുന്നത് 4000 രൂപ മാത്രം. ഇരട്ടിയിലധികം ചെലവാണ് നാട്ടിലെ തൊഴിലാളികൾക്ക് വേണ്ടി വരുന്നത്. കൂടാതെ സമയ നഷ്ടവും ഏറെ. ബംഗാളികൾ ഒരാഴ്ച കൊണ്ട് പണിയുന്നത് നാട്ടിലെ തൊഴിലാളികൾ ഒരു മാസമെടുക്കും.
ധനവും സമയവും ലാഭം
നാട്ടിലെ തൊഴിലാളികളെ ജോലിക്ക് വിളിച്ചാൽ തൊഴിലുടമകൾക്ക് ധനനഷ്ടം, സമയനഷ്ടം എന്നിവയാണ് ഫലം. ഇതു കൊണ്ടു തന്നെയാണ് ബംഗാളി തൊഴിലാളികളെ ആശ്രയിക്കുന്നതാണ് ലാഭകരം.
-കർഷകർ
യുവാക്കളില്ല, ബംഗാളികൾ
ഇതര സംസ്ഥാന തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് ലാഭകരം
നാടൻ തൊഴിലാളികൾക്ക് ഒരേക്കറിൽ നടീലിന് 9000 രൂപ വേണം
അന്യസംസ്ഥാന തൊഴിലാളികൾക്ക് 4000 രൂപ നൽകിയാൽ മതി
യുവാക്കൾ കാർഷിക ജോലികളിലേക്ക് ആകൃഷ്ടരാകാത്തത് വിന