ഒല്ലൂർ: നിർമ്മാണം വിലയിരുത്തുന്നതിനായി വനം മന്ത്രി കെ. രാജു ശനിയാഴ്ച പുത്തുർ സുവോളജിക്കൽ പാർക്ക് സന്ദർശിക്കും. രാവിലെ പത്തിന് പാർക്കിൽ എത്തുന്ന മന്ത്രിയോടൊപ്പം കെ. രാജൻ എം.എൽ.എ, വിവിധ വകുപ്പ് തല മേധാവികൾ, മറ്റു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുണ്ടാകും.