കൊരട്ടി: പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയിലും വികസന മുരടിപ്പിനും എതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. സമരക്കാരെ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി ഷോൺ പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ്. പ്രകാശൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്‌നി ജോഷി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ലീല സുബ്രഹ്മണ്യൻ, മനേഷ് സെബാസ്റ്റ്യൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിൻസോ തങ്കച്ചൻ, ആൽബിൻ പൗലോസ് എന്നിവർ പ്രസംഗിച്ചു.