police-villaku-photo
ക്ഷേത്രത്തിൽ പോലീസിസ് വിളക്കാഘോഷത്തിന്റെ ഭാഗമായി കിഴക്കേനട പന്തലിൽ അന്നമനട പരമേശ്വരമാരാരുടെ പ്രമാണത്തിൽ അരങ്ങേറിയ പഞ്ചവാദ്യം

ഗുരുവായൂർ: ക്ഷേത്രത്തിൽ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ഗുരുവായൂർ പൊലീസിന്റെ വിളക്കാഘോഷം നടന്നു. ക്ഷേത്രത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും നടന്ന കാഴ്ച ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും കക്കാട് രാജപ്പൻമാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി.

രാവിലെ കിഴക്കേനട പന്തലിൽ അന്നമനട പരമേശ്വരമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം അരങ്ങേറി. വൈകീട്ട് ക്ഷേത്രത്തിൽ കക്കാട് രാജപ്പൻമാരാർ, തൃക്കൂർ അശോക് കുമാർ എന്നിവരുടെ ഡബിൾ തായമ്പകയുമുണ്ടായി. രാവിലെ റൂറൽ ജില്ലാ പൊലീസ് മേധാവി എം.കെ പുഷ്‌ക്കരൻ ഭദ്ര ദീപം തെളിച്ചതോടെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾക്ക് തുടക്കമായി. വൈകീട്ട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സായാഹ്നം ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഐജി എം.ആർ അജിത്ത് കുമാർ അദ്ധ്യക്ഷനായി. തുടർന്ന് കളരിപ്പയറ്റ്, പൊലീസ് ഓർക്കസ്ട്രയുടെ ഭക്തിഗാനമേള എന്നിവയുമുണ്ടായി. ഇന്ന് ക്ഷേത്രത്തിൽ ഹരേകൃഷ്ണ ട്രാവൽസ് ഉടമ പൽപ്പുവിന്റെ വിളക്കാഘോഷമാണ്. . .