melur-house
മേലൂർ പഞ്ചായത്തിലെ പകൽവീടിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.പി.ബാബു നിർവ്വഹിക്കുന്നു

മേലൂർ: പഞ്ചായത്തിലെ പകൽ വീട് തുറന്ന് പ്രവർത്തിക്കണം എന്ന നാട്ടുകാരുടെ ആവശ്യം സാക്ഷാത്കരിച്ചു. വയോജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്ന പകൽ വീടിന്റെ പ്രവർത്തനത്തിന് കേരളപ്പിറവി ദിനത്തിലായിരുന്നു തുടക്കം. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു ഉദ്ഘാടനംചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിക്ടോറിയ ഡേവീസ് അദ്ധ്യക്ഷനായി.