ചാലക്കുടി: തവളക്കുഴിപ്പാറ ആദിവാസി കോളനിയിലെ നെൽക്കൃഷിക്ക് സംസ്ഥാന അവാർഡ്. കൃഷി വകുപ്പ് ഏർപ്പെടുത്തിയ അവാർഡിലെ മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപയാണ് കോളനിക്ക് ലഭിച്ചത്. തൃശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എസ് സുനിൽകുമാർ, ഊരുമൂപ്പൻ ഗോപിക്ക് അവാർഡ് സമ്മാനിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ബ്ലോക്ക് പഞ്ചായത്തംഗം വി.ഡി തോമസ്, പഞ്ചായത്തംഗം കെ.കെ റിജേഷ്,കൃഷി ഓഫീസർ പി.കെ ജയശ്രീ, കൃഷി അസിസ്റ്റന്റ് ഷാജി, എസ്.സി പ്രമോട്ടർ ഷീജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആദിവാസി കോളനിയിലെ പത്തേക്കർ സ്ഥലത്ത് രക്തശാലി കൃഷിയാണ് ചെയ്തത്.. .