kraju
kraju

തൃശൂർ: ശബരിമലയോട് വനംവകുപ്പിന് ശത്രുതയാണെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരാമർശം അടിസ്ഥാന രഹിതമാണെന്ന് വനംമന്ത്രി കെ. രാജു പറഞ്ഞു. ശബരിമലയെ കാണുന്നത് സൗഹാർദ്ദപരമായാണ്. അയ്യപ്പന്റെ പൂങ്കാവനത്തെ വനമായി നിലനിറുത്താനാണ് അയ്യപ്പനും ആഗ്രഹിക്കുന്നത്. മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിടങ്ങൾക്ക് മാത്രമേ ശബരിമലയിൽ അനുമതി നൽകാവൂവെന്നാണു സുപ്രീം കോടതിയും വിധിച്ചതെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.